Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disaster Relief

Thrissur

ദുരിതപ്പെയ്ത്ത്

ക​ട​വ​ല്ലൂ​ർ പാ​ട​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു

ക​ട​വ​ല്ലൂ​ർ: കു​ന്നം​കു​ളം ക​ട​വ​ല്ലൂ​ർ പാ​ട​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. ഡ്രൈ​വ​ർ പു​റ​ത്തേ​ക്ക് ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. വ​ളാ​ഞ്ചേ​രി കൊ​ള​ത്തൂ​ർ സ്വ​ദേ​ശി​യു​ടെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കു​ന്നം​കു​ള​ത്തു​നി​ന്ന് വ​ളാ​ഞ്ചേ​രി​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​തോ​ടെ റോ​ഡ​രി​കി​ലെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച​ശേ​ഷം കാ​ർ തോ​ട്ടി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും കു​ന്നം​കു​ള​ത്തു​നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

വീ​ട്ടു​കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു

എ​രു​മ​പ്പെ​ട്ടി: ക​ന​ത്ത​മ​ഴ​യി​ൽ ക​ട​ങ്ങോ​ട് വീ​ട്ടു​കി​ണ​ർ ഇ​ടി​ഞ്ഞ് താ​ണു. പ​ത്തൊ​ടി​യി​ൽ പു​ത്ത​ൻ​പീ​ടി​ക​യി​ൽ ഹ​നീ​ഫ​യു​ടെ വീ​ട്ടി​ലെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണു വ​ലി​യ ശ​ബ്ദ​ത്തോ​ടെ കി​ണ​ർ ഇ​ടി​ഞ്ഞ​ത്. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്താ​ണു കി​ണ​ർ. മോ​ട്ടോ​ർ പ​മ്പ് സെ​റ്റും മ​ണ്ണി​ന​ടി​യി​ലാ​യി.

വീ​ട്ടു​കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു

എ​രു​മ​പ്പെ​ട്ടി: ക​ന​ത്ത​മ​ഴ​യി​ൽ ക​ട​ങ്ങോ​ട് വീ​ട്ടു​കി​ണ​ർ ഇ​ടി​ഞ്ഞ് താ​ണു. പ​ത്തൊ​ടി​യി​ൽ പു​ത്ത​ൻ​പീ​ടി​ക​യി​ൽ ഹ​നീ​ഫ​യു​ടെ വീ​ട്ടി​ലെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണു വ​ലി​യ ശ​ബ്ദ​ത്തോ​ടെ കി​ണ​ർ ഇ​ടി​ഞ്ഞ​ത്. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്താ​ണു കി​ണ​ർ. മോ​ട്ടോ​ർ പ​മ്പ് സെ​റ്റും മ​ണ്ണി​ന​ടി​യി​ലാ​യി.

ആ​ധു​നി​ക ഷെ​ൽ​ട്ട​ർ തു​റ​ന്നു

ചാ​വ​ക്കാ​ട്: ഗു​രു​വാ​യൂ​ർ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ​കാ​ല​വ​ർ​ഷ​ക്കെ​ടു​തി ച​ർ​ച്ച ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ സ്വ​ന്തം​നി​ല​യി​ൽ സ്കൂ​ൾ​കെ​ട്ടി​ട​ങ്ങ​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് ദു​രി​താ​ശ്വാ​സ​ക്യാ​മ്പു​ക​ൾ തു​ട​ങ്ങേ​ണ്ട​തി​ല്ല.

ക​ട​പ്പു​റം വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് മൂ​ന്നു​നി​ല​ക​ളി​ലാ​യി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ ഷെ​ൽ​ട്ട​ർ തു​റ​ന്ന​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു. മാ​റ്റി​പാ​ർ​പ്പി​ക്കു​ന്ന​വ​രെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ൽ ഷെ​ൽ​ട്ട​റി​ൽ എ​ത്തി​ക്ക​ണം. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പി​ഡ​ബ്ല്യു​ഡി, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

എ​ൻ​എ​ച്ച് കാ​ന നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ​മൂ​ല​മാ​ണു വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​തെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി കാ​ണി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ൾ​സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി നി​ർ​ദേ​ശി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വെ​ള്ള​ക്കെ​ട്ടി​നെ​ക്കു​റി​ച്ച്പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​നാ​വ​ശ്യ​ഭീ​തി ഉ​ണ​ർ​ത്തു​ന്ന
രീ​തി​യി​ൽ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ൻ​മാ​റ​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടുത്തു.

ഉ​ത്രാ​ളി​ക്കാ​വ് ക്ഷേ​ത്രം വെ​ള്ള​ത്തി​ൽ മു​ങ്ങി; ച​ട​ങ്ങു​ക​ൾ മു​ട​ങ്ങി

വ​ട​ക്കാ​ഞ്ചേ​രി: ശ​ക്ത​മാ​യ മ​ഴ​യി​ൽ ഉ​ത്രാ​ളി​ക്കാ​വ് ക്ഷേ​ത്രം വെ​ള്ള​ത്തി​ൽ മു​ങ്ങി; ച​ട​ങ്ങു​ക​ൾ മു​ട​ങ്ങി. ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ലി​നു​മു​ന്നി​ലു​ള്ള നാ​ല​മ്പ​ല​ത്തി​ന​ക​ത്തും ന​ട​പ്പു​ര​യി​ലും വെ​ള്ളം​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ന​ട​ത്താ​നി​രു​ന്ന പ്ര​ശ​സ്ത​മാ​യ ഗു​രു​തി​പൂ​ജ മു​ട​ങ്ങി. റെ​യി​ൽ​വേ​യു​ടെ അ​നാ​സ്ഥ​യാ​ണ് മേ​ഖ​ല​യി​ൽ ഗു​രു​ത​ര​മാ​യ വെ​ള്ള​ക്കെ​ട്ടി​നു​കാ​ര​ണ​മാ​യ​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
ക്ഷേ​ത്ര​ത്തി​നു സ​മീ​പം റെ​യി​ൽ​വേ ന​ട​ത്തു​ന്ന അ​ഞ്ചാം​ചാ​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​കൊ​ണ്ടു​വ​ന്ന സാ​ധ​ന​സാ​മാ​ഗ്രി​ക​ൾ അ​ല​ക്ഷ്യ​മാ​യി ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് സ്വാ​ഭാ​വി​ക​മാ​യി വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന ഭാ​ഗ​ങ്ങ​ൾ അ​ട​യു​ക​യും വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ഇ​തേത്തുട​ർ​ന്നാ​ണ് നാ​ല​മ്പ​ല​ത്തി​ലും ന​ട​പ്പു​ര​യി​ലും വെ​ള്ളം ക​യ​റി​യ​ത്. സം​ഭ​വ​ത്തി​ൽ ഭ​ക്ത​ജ​ന​ങ്ങ​ളും നാ​ട്ടു​കാ​രും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

 

Latest News

Corehub Up